Breaking News

സഹോദരൻ ഓടിച്ച് ബൈക്ക് മറിഞ്ഞ് സഹോദരി മരണപ്പട്ടു ബന്തടുക്ക പടുപ്പിലെ അബ്രഹാം - മിനി ദമ്പതികളുടെ മകൾ ഹണി അബ്രഹാം (24) ആണ് മരിച്ചത്


ബന്തടുക്ക: സഹോദരൻ ഓടിച്ച് ബൈക്ക് മറിഞ്ഞ് സഹോദരിക്ക് ദാരുണ അന്ത്യം. ബന്തടുക്ക പടുപ്പ് ആനങ്കല്ലിലെ കുന്നത്ത് ജോയി എന്ന അബ്രഹാം - മിനി ദമ്പതികളുടെ മകൾ ഹണി അബ്രഹാം (24) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരൻ ഹൈനസ് അബ്രഹാം മംഗലാപുരം മുള്ളേഴ്സ് ആശുപത്രിയിൽ ചികിൽസയിലാണ്.

മുള്ളേരിയ കർമ്മം തൊടിയിലെ തിയേറ്ററിൽ നിന്നും സിനിമ കണ്ട്വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഇന്നലെ രാത്രി 10.15 മണിയോടെ ശാന്തിനഗർ പയം പള്ളത്ത് വെച്ച് ഇവർ സഞ്ചരിച്ച കെ എൽ 14 എ എ 3410 നമ്പർ മോട്ടോർ സൈക്കിൾ റോഡിൽ തെന്നി മറിയുകയായിരുന്നു. ഉടനെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സോഫ്റ്റ്വെയർ എൻജിനീയറായ ഹണി വിദേശത്തോക്ക് പോകാൻ റെഡിയായി നിൽക്കുമ്പോഴാണ് മരണം തട്ടിയെടുത്തത്. അവിവാഹിതയുമാണ്. മൃതദേഹം ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments