Breaking News

താമരയുടെ തണ്ട് ഒടിച്ചു കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്


ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് അനുകൂലമാണ് തരംഗം. ഏറ്റവും ഒടുവിലത്തെ വിവരം കോൺഗ്രസിന് 128 സീറ്റുകളിൽ ലീഡുണ്ട്. 67 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 22 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍. 36 കൗണ്ടിങ് സ്റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്.

No comments