Breaking News

നാടിന് മാതൃകയായി അമ്പലത്തറയിലെ സുജീഷ്, സ്വന്തം ശരീരവും അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രം കൈമാറി


 

അമ്പലത്തറ: മരണാനന്തരം ശരീരാവയവങ്ങളും സ്വന്തം ശരീരവും വിട്ടു നൽകാൻ സമ്മതപത്രം നൽകി നാടിനാകെ മാതൃകയായിരിക്കുകയാണ് അമ്പലത്തറയിലെ സുജിസുന്ദരി എന്ന സുജീഷ്. കണ്ണ്, കരൾ, ശ്വാസകോശം, വൃക്ക, പാൻക്രിയാസിസ്, ഹൃദയം എന്നിവ ദാനം ചെയ്യാനും മരണശേഷം സ്വന്തം ശരീരം മെഡിക്കൽ കോളേജിലേക്ക് വിട്ടുകൊടുക്കുവാനുമാണ് സുജി തീരുമാനിച്ചിട്ടുള്ളത്. അമ്പലത്തറയിൽ വച്ച് നടന്ന ചടങ്ങിൽ ഉദുമ എം.എൽ.എ അഡ്വ.സി.എച്ച് കുഞ്ഞമ്പുവിന് സുജീഷ് അവയവദാന സമ്മതപത്രം കൈമാറി. മരണ ശേഷം സ്വന്തം ശരീരവും അവയവങ്ങളും സഹജീവികൾക്ക് പ്രയോജനപ്പെടുമെങ്കിൽ അതാണ് തൻ്റെ സന്തോഷമെന്ന് സുജി പറഞ്ഞു. വാർഡ് മെമ്പർ ഏ.വി കുഞ്ഞുമ്പു, സിപിഎം അമ്പലത്തറ ലോക്കൽ സെക്രട്ടറി ജ്യോതിബസു, ഏഴാംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, അമ്പലത്തറ ബ്രാഞ്ച് സെക്രട്ടറി മജീദ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു



No comments