Breaking News

പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100% വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്ക്കൂൾ


ഇരിയ : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂൾ . 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 4 പേർ 80 ശതമാനത്തിന് മുകളിലും, 8 പേർ 75 ശതമാനത്തിന് മുകളിലും 2 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 93.2 ശതമാനം മാർക്ക് നേടി കെ.ആനന്ദ് സ്കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. വിജയിച്ചവരെ പ്രിൻസിപ്പൽ , പിടിഎ എന്നിവർ അഭിനന്ദിച്ചു.

No comments