Breaking News

ഭൂമിയിലെ മാലാഖമാർക്ക് കെ സി വൈ എം വെള്ളരിക്കുണ്ട് ഫൊറോനയുടെ സ്നേഹാദരം


 

വെള്ളരിക്കുണ്ട്: മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻപോലും പണയം വെച്ച് നാടിനും നാട്ടുകാർക്കും വേണ്ടി രാപകില്ലാതെ സേവനം അനുഷ്ഠിക്കുന്ന നേഴ്സിംഗ് സമൂഹത്തെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിലെ മാലാഖമാരെ, കെ സി വൈ എം വെള്ളരിക്കുണ്ട് ഫൊറോനയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഫൊറോന ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, ആനിമേറ്റർ സി.റോയസ് എസ് എച്ച്, ലേ-ആനിമേറ്റർ സന്തോഷ് വട്ടപ്പറമ്പിൽ, പ്രസിഡൻ്റ് അമൽ പേഴുംകാട്ടിൽ, വൈസ് പ്രസിഡൻ്റ് അനീന ചെമ്പുകണ്ടത്തിൽ, ഡെപ്യൂട്ടി പ്രസിഡൻ്റ് ഡെൽവിൻ വാത്തോലിൽ, ജനറൽ സെക്രട്ടറി അലിഷോൺ നെല്ലാനിക്കാട്ട്, ജോയിൻ്റ് സെക്രട്ടറി അമല മൈലക്കൽ, സെക്രട്ടറി സച്ചിൻ പുളിക്കക്കുന്നേൽ, ട്രെഷറർ ആശിഷ് തച്ചിലോത്ത്, കൗൺസിലർമാരായ ടോണി ചേപ്പുകാലായിൽ, മാനസ നരിക്കുഴിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

No comments