Breaking News

ചുമട്ടുതൊഴിലാളി യൂണിയൻ 
(സി ഐ ടി യു ) ജില്ലാസമ്മേളനം ചുള്ളിക്കരയിൽ സംഘാടകസമിതി രൂപീകരിച്ചു


രാജപുരം : ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം 31ന് ചുള്ളിക്കരയിൽ നടക്കും. മേരി മാത ഓഡിറ്റേറിയത്തിലെ ‘കെ വി കുഞ്ഞികൃഷ്ണൻ’ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണയോഗം പി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി. സെക്രട്ടറി കെ ടി കുഞ്ഞിമുഹമ്മദ് , ജോഷി ജോർജ്‌, സി കുഞ്ഞിക്കണ്ണൻ, എ കെ രാജേന്ദ്രൻ, ടി ബാബു, എം വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒക്ലാവ് കൃഷ്ണൻ (ചെയർമാൻ), എ ഇ സെബാസ്റ്റ്യൻ (കൺവീനർ).

No comments