വെള്ളരിക്കുണ്ട് മലയോര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ സി.വി ബാലകൃഷണനെ ആദരിച്ചു
വെള്ളരിക്കുണ്ട് : ആയുസിന്റെ പുസ്തകം, ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ, ഗോത്ര കഥ, പരൽമീൻ നീന്തുന്ന പാടം, ദിശ, ഏതേതോ സരണികളിൽ, എന്റെ പിഴ എന്റെ പിഴ എന്റെ പിഴ, അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുടങ്ങി എണ്ണപ്പെട്ട കൃതികൾ രചിച്ച സി.വി. ബാലകൃഷ്ണൻ മലയാള സാഹിത്യ ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് വെള്ളരിക്കുണ്ട് മലയോര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനവ സംസ്കൃതി സംസ്ഥാന രക്ഷാധികാരി ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷനായി. ടി.കെ എവുജിൻ കഥാകാരന് ആമുഖം നൽകി. നിരൂപകനും സാഹിത്യകാരനുമായ എ.വി.പവിത്രൻ മാസ്റ്റർ 'സി.വി. കഥയും കാലവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് സി.വി ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.കെ രവി, ടി.കെ നാരായണൻ, ഗിരിജ മോഹനൻ, പ്രസന്ന പ്രസാദ്, അഡ്വ. ജോസഫ് മുത്തോലി, പി.ശ്രീജ, പ്രസിഡണ്ട് ബാബു കോഹിനൂർ, ട്രഷറർ അലോഷ്യസ് ജോർജ് എന്നിവർ സംസാരിച്ചു
No comments