Breaking News

മുള്ളേരിയയിൽ വെള്ളം തേടിയിറങ്ങി 
6 കാട്ടാനകൾ പുഴയോരത്ത്


മുള്ളേരിയ : കൊടുവേനലിൽ വെള്ളംതേടി കാട്ടാനക്കൂട്ടം പയസ്വിനി പുഴയിലെത്തി. ദിവസങ്ങൾക്ക് മുൻപ് കടുമനയ്ക്ക് അടുത്തുള്ള മലാങ്കടപ്പിൽ പകൽ സമയത്ത് അഞ്ച് ആനകൾ പുഴയിലിറങ്ങിയിരുന്നു. പുഴ വറ്റിയതിനാൽ വെള്ളത്തിനായി ആനകൾ കയങ്ങൾ തേടിയിറങ്ങി.
അതിർത്തി കടത്തിവിട്ട നാല് ആനകൾ വനംവകുപ്പ് നിർമിച്ച താൽക്കാലിക വേലി മറികടന്ന് പാണ്ടി വനമേഖലയിലൂടെ തിരിച്ചെത്തി. രണ്ട് ആനകൾ മുളിയാർ-പാണ്ടി വനമേഖലയിൽ തങ്ങിനിന്നിരുന്നു. പകൽ വനമേഖലയിൽ തങ്ങി രാത്രിയോടെ ജനവാസകേന്ദ്രങ്ങളിലുറങ്ങുന്ന പതിവ് തെറ്റിച്ചതാണ് ആനക്കൂട്ടം ഇപ്പോൾ പുഴയിലിറങ്ങുന്നത്. അടിക്കാടുകൾ ഉണങ്ങിയതും വനത്തിനകത്ത് തീറ്റ കുറഞ്ഞതും അസഹനീയമായ ചൂടും കാരണമാണ് ആനക്കൂട്ടം വെള്ളംതേടി പുഴയിലേക്കിറങ്ങിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. രണ്ടുദിവസം മുമ്പ്‌ തീർഥക്കരയിൽ എത്തിയ ആനക്കൂട്ടം കെ കുഞ്ഞിരാമൻ, കെ കൃഷ്ണൻ നായർ, ടി കൃഷ്ണൻ നായർ എന്നിവരുടെ കൃഷിയിടം നശിപ്പിച്ചിരുന്നു. കടുമനയിൽ ഒരു കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കാൻ ശ്രമിച്ചു.

കാലാവസ്ഥ മാറുന്നതോടെ 
പൂർണമായും തുരത്തും
രണ്ട് ആനകൾ പാണ്ടി, മുളിയാർ വനമേഖലകളിലായി ഉണ്ടായിരുന്നു. കനത്ത ചൂടിൽ ഇവയെ തുരത്താൻ പ്രയാസമായിരുന്നു. താൽക്കാലിക വേലി തകർത്താണ് ആനകൾ തിരിച്ചുവന്നത്.
മൂന്ന് കൊമ്പന്മാർ ഉൾപ്പെടെ ആറാനകൾ ആദൂർ കുക്കുംകൈ പ്രദേശത്തുണ്ട്. ആർആർടി ടീം ഇവയെ നിരീക്ഷിക്കുന്നുണ്ട്.
വേനൽമഴ കഴിഞ്ഞാൽ മുഴുവൻ ആനകളെയും തുരത്തും. തൂക്കുവേലി നിർമാണം പൂർത്തിയാകുന്നതോടെ ശല്യം നിയന്ത്രിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


No comments