Breaking News

പെരിങ്ങോം ഫയർ & റസ്ക്യൂ സ്റ്റേഷൻ കെട്ടിടം തിങ്കളാഴ്ച നാടിനു സമർപ്പിക്കും


ചെറുപുഴ: പെരിങ്ങോം ഫയർ & റസ്ക്യൂ സ്റ്റേഷൻ കെട്ടിടം മെയ് 15 തിങ്കളാഴ്ച രാവിലെ 10.30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നാടിന് സമർപ്പിക്കും. ടി. ഐ. മധുസൂദനൻ എംഎൽഎ ശിലാഫലകം അനാച്ചാദനം ചെയ്യും. പെരിങ്ങോം ഗവ. ഐടിഐ ക്ക് സമീപം 2കോടി 51 ലക്ഷം രൂപ ചിലവിലാണ് ആധുനിക സംവിധാനത്തോട് കൂടിയ പുതിയ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. വാച്ച് റൂം, ഓഫീസ് റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറി, സ്മാർട്ട് ക്ലാസ്സ് റൂം, മെസ്സ്,  വാഹനങ്ങൾ സൂക്ഷിക്കാനുള്ള ഗാരേജ്, അറുപതിനായിരം ലിറ്റർ ജല സംഭരണ ശേഷിയുള്ള ടാങ്ക് മുതലായവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.

No comments