കൊടുംചൂടിന് ആശ്വാസമായി മലയോരത്ത് വേനൽ മഴയെത്തി ഇടിമിന്നലിൽ ചിലയിടങ്ങളിൽ നാശനഷ്ടം
വെള്ളരിക്കുണ്ട്: വരൾച്ചയിലും കൊടും ചൂടിലും വെന്തുരുകിയ മലയോരത്തിന് ആശ്വാസമായി വേനൽമഴയെത്തി. ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴ അര മണിക്കൂർ നീണ്ടുനിന്നു. മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ അങ്ങിങ്ങ് നാശനഷ്ടമുണ്ടായി. വെള്ളരിക്കുണ്ട് പന്നിത്തടം കോളനിയിലെ ബാലകൃഷ്ണന്റ വീടിന് ഇടിമിന്നലേറ്റു. വീടിന്റെ ഭിത്തി തകർന്നു. കട്ടിലിൽ കിടന്നുറങ്ങിയ ബാലകൃഷ്ണൻ കട്ടിലിൽ നിന്നും തെറിച്ച് താഴെ വീണു. തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു
No comments