Breaking News

മഹാത്മ ജനശ്രീ കൊന്നക്കാടിന്റെ നേതൃത്വത്തിൽ രക്ത പരിശോധന ക്യാമ്പ് നടത്തി


കൊന്നക്കാട് :ജീവിത ശൈലി രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇക്കാലത്ത് മുൻകൂട്ടിയുള്ള രോഗ നിർണയത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്.മഹാത്മ ജനശ്രീ കൊന്നക്കാട് യൂണിറ്റിന്റെയും ഹെൽത്ത്‌ മെഡിക്കൽ ലാബ് ഭീമനടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊന്നക്കാട് വെച്ച്  രക്ത പരിശോദന ക്യാമ്പും ഫുൾ ബോഡി ചെക്കപ്പും നടത്തി.1800 രൂപയുടെ രക്ത പരിശോധന 500 രൂപക്ക് ചെയ്യാൻ സാധിച്ചത് ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്കും സാധാരണക്കാർക്കും ആശ്വാസമായി. രാവിലെ 7 മണിമുതൽ നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുക്കാൻ എത്തി ചേർന്നു.ജനശ്രീ ബളാൽ മണ്ഡലം പ്രസിഡന്റ്‌ ജെയിൻ തോക്കനാട്ട്,പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ,കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ രതീഷ് ഒന്നാമൻ, മാലോം ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല,സെബാസ്റ്റ്യൻ വട്ടക്കുന്നെൽ, പ്രദീപ്‌ തെങ്കയം,രാഘവൻ,ജിജോ, സെബിൻ എന്നിവർ നേതൃത്വം നൽകി.

No comments