Breaking News

ചെമ്മട്ടംവയലിലെ തീപിടിത്തം കത്തിയത് പഴയ മാലിന്യം വിഷപ്പുക ഒരുകിലോമീറ്റർ ചുറ്റളവിൽ പരന്നതോടെ ജാ​ഗ്രതാ നിർദ്ദേശം


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ന​ഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിച്ച പശ്ചാത്തലത്തിൽ ശ്വാസകോശ രോ​ഗമുള്ളവരോടും പ്രായമായവരോടും കുട്ടികളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഡിഎംഒ ഡോ. എ വി രാംദാസ് നിർദ്ദേശം നൽകി. വിഷപ്പുക ഒരുകിലോമീറ്റർ ചുറ്റളവിൽ പരന്നതോടെയാണ് ജാ​ഗ്രതാ നിർദ്ദേശം . അസ്വസ്ഥത അനുഭവപ്പെടുന്നവർ ചികിത്സ തേടാനും നിർദ്ദേശമുണ്ട്‌. ഇരുപത്‌ വർഷത്തോളം പഴക്കമുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. ഇവിടെ തീ നിയന്ത്രിക്കാൻ 10 ഫയർ എസ്റ്റിങ്ക്യൂഷർ ഉണ്ട്‌. ജീവനക്കാർ ഞായറാഴ്ച അവധിയായതാണ് തീ ആദ്യംശ്രദ്ധയിൽപ്പെടാതെപൊയത്‌. ഇവിടെത്തെ ജീവനക്കാർക്ക്‌ തീനിയന്ത്രണ വിധേയമാക്കാനുള്ള പരിശീലനവും നൽകിയിരുന്നു.
ഇ ചന്ദ്രശേഖരൻ എംഎൽഎ, സിപിഐ എം ജില്ലാക്കമ്മിറ്റി അം​ഗം അഡ്വ. പി അപ്പുക്കുട്ടൻ, ഏരിയാസെക്രട്ടറി അഡ്വ. കെ രാജ്മോഹൻ, ഏരിയാ കമ്മിറ്റി അം​ഗം ടി വി കരിയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി ​ഗിനീഷ്, പ്രസിഡന്റ് വിപിൻ ബല്ലത്ത്, കൗൺസിലർമാർ തുടങ്ങിയവർ തീയണക്കാൻ നേതൃത്വം നൽകി. കാഞ്ഞങ്ങാട് തഹസിൽദാർ എൻ മണിരാജും പൊലീസും സ്ഥലത്തെത്തി.


No comments