Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്താക്കി മാറ്റും; ടൗണുകളിൽ ജനകീയ ക്യാമ്പയിന് തുടക്കം


അട്ടേങ്ങാനം: നവകേരളം കര്‍മ പദ്ധതി 2-ന്റെ ഭാഗമായി കോടോംബേളൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്താക്കി മാറ്റന്നതിന്, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ,പ്രിയപ്പെട്ട നാട്ടുകാർ അങ്ങനെ തുടങ്ങി എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെയും സഹായത്തോടെയും കൂടി പഞ്ചായത്തിലെ പ്രധാന ടൌണുകളിൽ  ജനകീയ ക്യാമ്പയിൻ നടത്തി 2023 മെയ് 9 ന് തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് മെമ്പർമാരുടെ നേത്വത്വത്തിൽ എല്ലാ വാർഡുകളിലും വീടുകളിലും ശുചീകരണം നടത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു കൊണ്ട് ഇന്ന് മെയ് മാസം 20-ാം തീയ്യതി വൈകുന്നേരം 3 മണിക്ക് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത, മാലിന്യ മുക്ത പഞ്ചായത്തായി  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി പ്രഖ്യാപിച്ചു. കൂടാതെ ഇരിയ മുതൽ അമ്പലത്തറ വരെ കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയോരത്തു വാഹന യാത്രക്കാരും മറ്റും കൂട്ടത്തോടെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ജൂൺ 5 ന് മുൻപേ പൂർണ്ണമായും  എടുത്ത് കളയുമെന്നും ശേഷം സംസ്ഥാന പാതയോരത്തും, പഞ്ചായത്തിലെ പ്രധാന ടൗണുകളിലും സി സി ടി വി സ്ഥാപിക്കുമെന്നും തുടർന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ അസി.സെക്രട്ടറി ശ്രീ.ഷൈജു ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ജോസഫ് എം ചാക്കോ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ രാഘവൻ മാഷ്, ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സൺ ശ്രീ രാമചന്ദ്രൻ മാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ്, ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ പി. ഗോപാലകൃഷ്ണൻ , സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു തുടങ്ങിയവർ പ്രഖ്യാപനത്തിന് അനുമോദനങ്ങൾ അർപ്പിച്ചു. ജനപ്രതിനിധികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് ജീവനക്കാർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

No comments