പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കരുത് ; വ്യാപാരി വ്യവസായി ഏകോപനസമിതി ഭീമനടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം സമാപിച്ചു
ഭീമനടി : പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കരുത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭീമനടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. തൈക്കടപ്പുറം ഹൗസ് ബോട്ടിൽ വച്ച് നടന്ന പൊതുയോഗം ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് കാനാട്ട് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ കേശവൻ നമ്പീശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ തോമസ് ചെറിയാൻ, ജോയിച്ചൻ മച്ചിയാനി ,വിജയൻ കോട്ടക്കൽ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ എംഡി വർഗീസ് നന്ദിയും പറഞ്ഞു.
No comments