Breaking News

'വെള്ളരിക്കുണ്ട് താലൂക്ക് സപ്ലെകോ റേഷൻ ഗോഡൗൺ പടന്നക്കാടേക്ക് നീക്കാനുള്ള നടപടി പിൻവലിക്കുക': മലയോര മേഖല ചുമട്ട് തൊഴിലാളി യൂണിയൻ (എം.പൂൾ) യോഗം


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് റേഷൻ ഗോഡൗൺ താലൂക്കിൽ തന്നെ നിലനിർത്തുക. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലെകോ റേഷൻ ഗോഡൗൺ പടന്നക്കാടേക്ക് നീക്കാനുള്ള കോർപറേഷൻ അധികൃതരുടെ നീക്കം പിൻവലിക്കണമെന്ന് മലയോര മേഖല (ഭീമനടി ബോർഡ്‌) ചുമട്ട് തൊഴിലാളി യൂണിയൻ (എം.പൂൾ) തൊഴിലാളികളും, യൂണിയൻ ജില്ലാ നേതാക്കളും ആവര്യപ്പെട്ടു. ഭീമനടി രാജീവ് ഭവനിൽ ചേർന്ന  യോഗത്തിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. എസ് ടി.യു സംസ്ഥാന സെക്രട്ടറി മുഹമ്മദ് അഷ്റഫ്  ഉദ്ഘാടനം ചെയ്തു. കെ.എ ശ്രീനിവാസൻ, ബി.എം എസ് ജില്ലാ വൈസ് പ്രസിഡണ്ട്, ടി.വി. കുഞ്ഞിരാമൻ ഐ.എൻ.ടി.യു സി ജില്ലാ സെക്രട്ടറി, പി.കെ. രാജൻ നായർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, പി.വി. തമ്പാൻ സി.ഐ.ടി യു മേഖല വൈസ് പ്രസിഡൻ്റ് , സെക്രട്ടറി മുഹമ്മദ് പാറക്കട്ട, കെ എം ശ്രീധരൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി തുടങ്ങിയവർ പ്രസംഗിച്ചു. പൂൾ ലീഡർ സി വി സുരേഷ് പ്രസംഗിച്ചു. താലൂക്കിൽ നിലനിർത്താനാവശ്യമായ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടറെയും സ്ഥലം എംഎൽഎമാരേയും നേരിട്ട് കണ്ട് നിവേദനം നൽകുമെന്നും  ഭാരവാഹികൾ അറിയിച്ചു.

No comments