ജില്ലയിലെ സ്വകാര്യ ഭൂമിയിൽ തടിയുൽപ്പാദനം പ്രോത്സാഹിപ്പിക്കൽ വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സ്വകാര്യ ഭൂമിയില്‍ തടിയുല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ ഭൂമികളിലെ ശോഷിച്ചു വരുന്ന തടിയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വ്വസാധാരണമായി ഉല്‍പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കി വരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിള്‍, തേമ്പാവ്, കുന്നിവാക എന്നീ വൃക്ഷതൈകള്‍ നട്ടു വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പ്രായമുള്ള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി അതാത് 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും, 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ ), 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ ) ധനസഹായം നല്‍കും. കൂടുതല്‍ വിവരങ്ങളും, അപേക്ഷ ഫോറവും കാസര്‍കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം ഓഫീസില്‍ നിന്നും വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ ആഗസ്ത് 31നകം ലഭിക്കണം. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്ക്കരണ വിഭാഗം, വനശ്രീ കോംപ്ലക്‌സ്, ഉദയഗിരി, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് ഫോണ്‍ 04994 255234, 9447979152, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സാമൂഹ്യ വനവത്ക്കരണ റെയിഞ്ച് ഹൊസ്ദുര്‍ഗ്ഗ് ഫോണ്‍ 8547603838, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സാമൂഹ്യ വനവത്ക്കരണ റെയിഞ്ച്, വനശ്രീ കോംപ്ലക്‌സ്, ഉദയഗിരി, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് ഫോണ്‍ 8547603836.
No comments