Breaking News

കുഴഞ്ഞു വീണ യാത്രക്കാരന് രക്ഷകരായി പാണത്തൂർ - ഇരിട്ടി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ ജീവനക്കാരായ നൗഷാദും സോണിയും


ചെറുപുഴ : ഇന്ന് പാണത്തൂരിൽ നിന്നും ചെറുപുഴ വഴി ഇരിട്ടിയിലേക്കുള്ള യാത്രാമധ്യേ ചെമ്പേരിക്കു സമീപം ബസിൽ കുഴഞ്ഞുവീഴുകയും തുടർന്ന് അപസ്മാര ലക്ഷണങ്ങളോടെ രക്തം ഛർദ്ദിക്കുകയും ചെയ്ത യാത്രക്കാരനെ ഉടൻ തന്നെ മറ്റു സ്റ്റോപ്പുകൾ ഒഴിവാക്കി പൂപ്പറമ്പ ഗവ. ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. 

പാണത്തൂർ- ചെറുപുഴ- ഇരിട്ടി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ ജീവനക്കാരായ ഡ്രൈവർ ചെറുപനത്തടി സ്വദേശി നൗഷാദും കണ്ടക്ടർ നല്ലോംപുഴ സ്വദേശി സോണിയുമാണ് ഈ സൽപ്രവർത്തിയിലൂടെ മാതൃകയായത്. യാത്രക്കാരനെ തുടർന്ന് തളിപ്പറമ്പിലെ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


No comments