Breaking News

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കന്ററി സ്കൂൾ പെരുമ്പട്ടയിൽ ചക്ക ഫെസ്റ്റ് നടത്തി


കുന്നുംകൈ : നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കന്ററി സ്കൂൾ പെരുമ്പട്ടയിൽ ചക്ക ഫെസ്റ്റ് നടത്തി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ചക്കകൊണ്ടുള്ള പലതരം പലഹാരങ്ങൾ ഉണ്ടാക്കി സ്കൂളിൽ വെച്ച് പ്രദർശനം നടത്തി.സ്കൂൾ പ്രിൻസിപ്പൽ സതീഷ് കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ റൈഹാനത്ത് ടീച്ചർ എം പി ടി എ ഷാക്കിറ, കോർഡിനേറ്റർ ഷാജഹാൻ മാഷ്, സൈനുദ്ധീൻ മാഷ് വിജയകൃഷ്ണൻ മാഷ് സംസാരിച്ചു നല്ലപാഠം കുട്ടികൾ പലഹാരം ഉണ്ടാകുന്നതും വിഭവങ്ങളിൽ ചേർത്തതതും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എച്ച് എം ഇൻ ചാർജ് റഷീദ ടീച്ചർ സ്വാഗതവും സപ്ന ടീച്ചർ നന്ദിയും പറഞ്ഞു


No comments