പരപ്പ ബസ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കണം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരപ്പ ബൂത്ത് കമ്മിറ്റി
പരപ്പ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വർഷങ്ങളായി അവഗണിച്ച് മാറ്റിയിട്ടിരിക്കുന്ന പരപ്പ ബസ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരപ്പ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ തനത് വരുമാനത്തിന്റെ സിംഹഭാഗവും ലഭ്യമാക്കുന്ന പരപ്പയോടുള്ള അവഗണനയുടെ ഭാഗമാണ് ബസ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാത്തതെന്നു യോഗം വിലയിരുത്തി. മുപ്പതിലധികം സ്ത്രീകൾ ജോലിചെയ്യുന്ന ഖാദി സെന്റർ കെട്ടിടത്തിന്റെ കേടുപാടുകൾ ഉടൻ തീർക്കണം എന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ജോണി കൂനാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാബു ചേമ്പേന മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ക്ലാരമ്മ സെബാസ്റ്റ്യൻ മണ്ഡലം സെക്രട്ടറിമാരായ സിജോ പി. ജോസഫ്,കണ്ണൻ പട്ളം, കാനത്തിൽ ഗോപാലൻ നായർ, എ. പത്മനാഭൻ, കുഞ്ഞപ്പൻ പരപ്പച്ചാൽ, കണ്ണൻ മാളൂർകയം, ബാബു വീട്ടിയടി തുടങ്ങിയവർ പ്രസംഗിച്ചു. എ.പത്മനാഭൻ പ്രസിഡണ്ടായി പുതിയ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു.
No comments