ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സ്പെഷ്യൽ ആധാർ ക്യാമ്പ് നാളെ വെസ്റ്റ്എളേരി പഞ്ചായത്ത് ഹാളിൽ നടക്കും ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്യും
ഭീമനടി: ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സ്പെഷ്യൽ ആധാർ ക്യാമ്പ് 'അരികിലുണ്ട് ആധാർ' ജില്ലാ തല ഉദ്ഘാടനം നാളെ 16 ഞായറാഴ്ച വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐഎഎസ് നിർവ്വഹിക്കും.
പുതിയ ആധാര്‍ ലഭിക്കുന്നതിനും, ലഭ്യമായവ തെറ്റു തിരുത്തുന്നതിന് വേണ്ടിയുമാണ് ആധാര്‍ എൻറോൾമെൻ്റ് & അപ്ഡേഷൻ/ ക്യാമ്പ് ആവിഷ്ക്കരിച്ചത്.
No comments