Breaking News

പന്തൽ നിർമ്മാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


വലിയപറമ്പയിലെ പരേതനായ അമ്പുക്കുഞ്ഞി-തമ്പായി ദമ്പതികളുടെ മകന്‍ കെ.വി വിനോദിനെയാണ് (46) വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും ഇവരുടെ സ്വന്തം വീടായ പടന്നയിലായിരുന്നു. വലിയപറമ്പിലെ അര്‍ജുന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ടെന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് വിനോദ്. ഭാര്യ: ശീലാവതി. മക്കള്‍: ശ്രീലക്ഷ്മി, ആദിലക്ഷ്മി (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശാന്ത, രാധ, രാജി, പ്രകാശന്‍ (ഫയര്‍ഫോഴ്സ് തൃക്കരിപ്പൂര്‍).


No comments