Breaking News

കേരളാ പോലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് സമാപിച്ചു കാസർകോട് ജില്ലാ കമ്മറ്റിയെ ഇവർ നയിക്കും..


കാസർകോട്: കേരളാ പോലീസ് അസോസിയേഷൻ 2023-25 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈഎസ്.പി മനോജ് നിരീക്ഷകനായിരുന്നു. ചിറ്റാരിക്കൽ സ്റ്റേഷനിലെ എസ് സി പി ഒ റെജികുമാർ വരണാധികാരിയായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് ബി. രാജ്കുമാർ, വൈസ് പ്രസിഡണ്ട് രജീഷ് കെ.ടി, സെക്രട്ടറി എ.പി സുരേഷ്, ജോയിൻ്റ് സെക്രട്ടറി പ്രമോദ് ടി.വി, ട്രഷററായി സുധീഷ് പി.വി, എന്നിവരെയും ശ്രീമതി സൗമ്യ കെ.വി,പ്രദീപൻ ഇ വി, പ്രകാശൻ പി, അമൽ ദേവ് പി പി, അജിത്ത് കുമാർ കെ, ജയചന്ദ്രൻ എം എന്നിവരെ ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായും  ജില്ലാ സ്റ്റാഫ് കൗൺസിലിലേക്ക് സുരേഷ് കെ.വി രഞ്ജിത്ത് പി എന്നിവരെയും ഓഡിറ്റ് കമ്മിറ്റി മെമ്പർമാരായി ശ്രീ.സുരേഷ് കെ, ഉമേശ് വി.വി എന്നിവരെയും എകകണ്ഠേന തെരഞ്ഞെടുത്തു

No comments