Breaking News

ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം സെപ്തം.10 ന് പരപ്പയിൽ സംഘാടകസമിതി രൂപീകരിച്ചു


പരപ്പ: കേരളത്തിലെ കുട്ടികളുടെ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനവും. കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും, ചരിത്രബോധവും ഉയർത്തി  സമത്വമെന്ന വിശാല കാഴ്ചപ്പാടിൽ അണിനിരത്തുന്ന ബാലസംഘം അതിൻ്റെ സംഘടനാ സമ്മേളനങ്ങൾ നടത്തിവരികയാണ്.ബാലസംഘത്തിൻ്റെ നീലേശ്വരം ഏരിയ സമ്മേളനം സെപ്റ്റംബർ മാസം 10 കൂട്ടുകാരൻ ആൽബിൻ നഗർ പരപ്പയിൽ വെച്ച് നടക്കുകയാണ്. സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ സംഘാടകസമിതി രൂപീകരണം പരപ്പയിൽ മുൻ ബാലസംഘം നേതാവ്  എം രാജൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സമ്മേളന നടത്തിപ്പുമായി ബന്ധപെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ, എ ആർ രാജു ബാലസംഘം ഏരിയ കൺവീനർ കെ എം വിനോദ്, എ ആർ വിജയകുമാർ, സി രതീഷ്, വി ബാലകൃഷ്ണൻ എന്നിവർ വിശദീകരിചു. വർത്തമാനകാലത്ത് ബാലസംഘം സംഘടന സമൂഹത്തിൽ ഇടപെടുന്ന അതെ നിലയിൽ ഗൗരവം ചോരാതെ ഏറ്റവും വിപുലമായ നിലയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ബാലസംഘം ഏരിയാ പ്രസഡൻ്റ് കെ ആതിര അധ്യക്ഷയായി.. സെക്രട്ടറി കെ പി വൈഷ്ണവ് സ്വാഗതം പറഞ്ഞു സംഘാടക സമിതി ഭാരവാഹികൾ.

ചെയർമാൻ ; പി വി ചന്ദ്രൻ

വൈസ് ചെയർമാൻ: എ ആർ രാജു,

വി ബാലകൃഷ്ണൻ

നന്ദകുമാർ 

കൺവീനർ,: എ ആർ വിജയകുമാർ

ജോ.കൺവീനർ: സി രതീഷ്, വിനോദ് പന്നിതടം

അനുലക്ഷ്മി

No comments