പണത്തിന് വേണ്ടി ഭാര്യയോട് നഗ്നയായി വീഡിയോ കോളിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് പീഡനം; ഭർത്താവിനെതിരെ കേസ് ചായ്യോം ബങ്കളത്താണ് സംഭവം
ബങ്കളം: പണത്തിനുവേണ്ടി ഭാര്യയോട് നഗ്നമായി വീഡിയോ കോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം
ബങ്കളത്തെ യുവാവിനെതിരെയാണ് ഭാര്യയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തത്. പാലായിയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസം. ആളുകളില്‍ നിന്നും പണം വാങ്ങി ഭാര്യയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും അവരോട് വിവസ്ത്രയായി നിന്ന് വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ ഭാര്യ ഇതിനുതയ്യാറായില്ല. ഇതേചൊല്ലി ഭര്‍ത്താവ് ക്രൂരമായി ശാരീരികപീഡനത്തിന് ഇരയാക്കിയപ്പോഴാണ് 20 കാരിയായ ഭാര്യ നീലേശ്വരം പോലീസില്‍ അഭയം തേടിയത്. യുവതി കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ താമസക്കാരിയാണ്. കേസെടുത്ത നീലേശ്വരം പോലീസ് ഇതേകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments