Breaking News

കളനാട് റെയിൽവെ തുരങ്കത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം


കാസര്‍കോട് കളനാട് റെയില്‍വെ തുരങ്കത്തിലെ പാളത്തില്‍ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മംഗ്ളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന്റെ ലോക്കോ-പൈലറ്റാണ് പാളത്തില്‍ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ വിവരം കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കൈമാറി. ഇതേ തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഭവ സ്ഥലത്തെത്തി.

No comments