Breaking News

മലയോരത്തെ ആദ്യകാല സി.പി.ഐ.എം നേതാവായിരുന്ന മാലോം നാട്ടക്കല്ലിലെ കെ.ചിദംബരൻ നിര്യാതനായി


മാലോം: മലയോരത്തെ ആദ്യകാല സി.പി.ഐ.എം നേതാവായിരുന്ന മാലോം നാട്ടക്കല്ലിലെ കെ.ചിദംബരൻ (77) നിര്യാതനായി. പാർട്ടി പറമ്പ ലോക്കൽ സെക്രട്ടറി എ.സി അംഗം, നാട്ടക്കൽ ഇ.എം.എസ് വായനശാല സ്ഥാപക സെക്രട്ടറി, തോട്ടം തൊഴിലാളി യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് നാട്ടക്കൽ ഇ.എം.എസ് ഭവനിൽ പൊതുദർശനത്തിന് വെക്കും. 3.30 ന് പുങ്ങംചാൽ വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ പരേതയായ അമ്മിണി.

മക്കൾ: ലാൽജിമോൻ കെ.സി (ചാനടുക്കം) ലൈജുമോൻ കെ.സി (ദേശാഭിമാനി കാസറഗോഡ്) ലിജുമോൻ കെ.സി. മരുമക്കൾ: അശ്വതി, സിന്ധു, സിന്ധു.

സഹോദരങ്ങൾ: പരേതനായ കെ.കെ.മോഹനൻ, കെ.കെ.വിജയൻ, വത്സ, കെ.കെ.റെജി കുമാർ, കെ.കെ.ഹരിദാസ്

No comments