Breaking News

സ്വാതന്ത്ര്യ ദിനാഘോഷം; കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി.രാജേഷ് ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു


കാസർകോട്: രാജ്യത്തിന്റെ 76ാമത് സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാനഗർ    കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എംപി എംഎൽഎമാരായ എ കെ എം അഷറഫ് എൻ എ നെല്ലിക്കുന്ന് സി എച്ച് കുഞ്ഞമ്പു ഇ ചന്ദ്രശേഖരൻ എം രാജഗോപാലൻ സ്വാതന്ത്ര്യ സമര സേനാനി ക്യാപ്ടൻ കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ പരേഡ് വീക്ഷിക്കാൻ പ്രത്യക ക്ഷണിതാക്കളായി എത്തി 

ജില്ലാ കലക്ടർ കെ ഇമ്പശേഖർ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പരേഡിനെ സല്യൂട്ട് ചെയ്തു

  ജില്ലാ ആംമ്ഡ് റിസേര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സ്റ്റുഡന്റ് പോലീസ് നാല് പ്ലാറ്റിയൂണുകള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പടന്നക്കാട്, ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്,  ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.സി.സി, നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.സി.സി നേവല്‍ വിങ്, ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എയര്‍ വിങ്, ദക്കീരത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്, ജവഹര്‍ നവോദയ വിദ്യാലയം പെരിയ, ഇരിയണ്ണി സ്ക്കൂൾ 

ജയ് മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക എന്നിവയുടെ ബാന്‍ഡ് സെറ്റ് ജില്ലാ യുവജനക്ഷേമ ബോഡ് കാസര്‍കോടിന്റെ ടീം കേരള എന്നിവ പരേഡിന്റെ ഭാഗമായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ്    പാദൂർ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ അസിസ്റ്റൻറ് കലക്ടർ ദിലീപ് കെ കൈനിക്കര എ ഡി എം കെ നവീൻ ബാബു ആർ ഡി ഒ അതുൽ സ്വാമിനാഥ്   ഡെപ്യൂട്ടി കലക്ടർമാർഎഎസ് പി ശ്യാംകുമാർ ഡി വൈ എസ് പി മാർ പോലീസ് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ  ജീവനക്കാർ പൊതുജനങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ജില്ലാ കളക്ടറുടെ മാതാപിതാക്കളും ഭാര്യയും പരേഡ് വീക്ഷിച്ചു.


പരേഡിന് ശേഷം കലാപരിപാടികള്‍ നടന്നു.. മ്യൂസിഷന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം, കേരള പോലീസ് (ടീം 1) ന്റെ ദേശഭക്തി ഗാനം,  നവോദയ നഗര്‍ സേവ് ക്ലബ്ബിന്റെ കൈകൊട്ടിക്കളി, പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ ദേശഭക്തി ഗാനം, കുമ്പള ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സംഘ ന്യത്തം, കേരള പോലീസ് (ടീം 1)ന്റെ  ദേശഭക്തി ഗാനം, പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നാടന്‍ പാട്ട്, കുമ്പള ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സമൂഹ ഗാനം, പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ദേശഭക്തി ഗാനം എന്നിവ പരിപാടിയുടെ ഭാഗമായി..

No comments