Breaking News

സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഭീമനടി ഗ്രാമീണ കോടതിയിൽ ന്യായാധികാരി ഐശ്വര്യ രവികുമാർ ദേശീയ പതാക ഉയർത്തി


ഭീമനടി: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഭീമനടി ഗ്രാമീണ കോടതിയിൽ ന്യായാധികാരി ഐശ്വര്യ രവികുമാർ ദേശീയ പതാക ഉയർത്തി. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ബാലു ദിനേശ്  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മയിൽ, അഡ്വ.പി.വേണുഗോപാൽ, അഡ്വ.സോജൻ കുന്നേൽ, അഡ്വ.മാത്യു സെബാസ്റ്റ്യൻ പി .വി.തമ്പാൻ, ഡാജി ഓടയ്ക്കൽ പ്രസംഗിച്ചു. കെ.വി.അനീഷ് സ്വാഗതവും പി മധു നന്ദിയും പറഞ്ഞു.

No comments