Breaking News

മഞ്ചേശ്വരത്ത് വൻ മദ്യവേട്ട; പനയാൽ സ്വദേശി അറസ്റ്റിൽ


മഞ്ചേശ്വരത്ത് വീണ്ടും വന്‍ മദ്യവേട്ട. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന 302.4 ലിറ്റര്‍ മദ്യം പിടികൂടി. സംഭവത്തില്‍ പനയാല്‍ ദേവന്‍പൊടിച്ചപാറ സ്വദേശി ഭരത് രാജ് (30) അറസ്റ്റിലായി. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.യൂനുസും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി കെ.എല്‍-60 എഫ്-7477 നമ്പര്‍ മാരുതി എര്‍ട്ടിഗ കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 1680 ടെട്രാ പാക്കറ്റ് മദ്യം പിടികൂടിയത്.


No comments