ജി എച്ച് എസ് എസ് ബന്തടുക എസ്എസ്എൽസി 2001-02 ബാച്ച് "എന്റെ കലാലയം'' കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം കുറ്റിക്കോലിൽ നടന്നു
കുറ്റിക്കോൽ: ജി എച്ച് എസ് എസ് ബന്തടുക എസ്എസ്എൽസി 2001-02 ബാച്ച് "എന്റെ കലാലയം'' കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം കുറ്റിക്കോൽ വ്യാപാരഭവനിൽ നടന്നു. യോഗത്തിൽ നിഷാന്ത് സി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം സജിത സ്വാഗതവും, ഗ്രൂപ്പിന്റെ ജോയിൻ സെക്രട്ടറി ശ്രീജ ഗോപാലൻ നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ആശംസയും അറിയിച്ചു.
പ്രവാസി കൂട്ടുകാർ ഓൺലൈനിലുടെ ആശംസകൾ അറിയിച്ചു. മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ 'രേഖ' എന്ന സിനിമയുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച നിഷാന്തിനെ ഗ്രൂപ്പിന് വേണ്ടി എക്സിക്യൂട്ടീവ് അംഗം പ്രശാന്ത് പൊന്നാടയണയിച്ചു. ചടങ്ങിൽ കരിവേടകം പ്രീമിയർ ലീഗിന് വേണ്ടി കളിക്കുന്ന ഗോൾഡൻ ബോയ്സ് കരുവേടകത്തിന്എന്റെ കലാലയം ഗ്രൂപ്പ് അംഗങ്ങൾ ജേഴ്സി പ്രകാശം ചെയ്തു. കുറ്റിക്കോൽ വ്യാപാരഭവനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങൾ ആയ മുനീർ സ്മിതാ പ്രശാന്ത് എന്നിവർ ചേർന്ന് ഗോൾഡൻ ബോയ്സിന്റെ ടീം അംഗങ്ങൾക്ക് ജേഴ്സി കൈമാറി. രാത്രിയിൽ കുണ്ടംകുഴിയിൽ വച്ച് നടന്ന മത്സരത്തിൽ സുബീർ അബുദാബിയുടെ അതിനതയിലുള്ള ഗോൾഡൻ ബോയ്സ് കിരീടം ചൂടി.
ഭാവിയിൽ സഹപാഠികളുടെ ഉന്നമനത്തിനായി ഊന്നൽ നൽകിക്കൊണ്ട് ഒറ്റക്കെട്ടായി മുൻപോട്ടു പോകാൻ തീരുമാനിക്കുകയും ഗ്രൂപ്പിൽ ഇതുവരെ ചെയ്ത ചികിത്സാനിധികൾക്ക് കൂട്ടായി നിന്ന എല്ലാവരെയും യോഗം അഭിനന്ദിക്കുകയും ചെയ്തു. ട്രഷറർ അനീഷ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
No comments