Breaking News

ഗതാഗത സൗകര്യമില്ലാത്ത കള്ളാർ-പുല്ലൊടി റൂട്ടിൽ കെ.എസ്.ആർ.ടി ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ


അടോട്ട്കയ: നവീകരിച്ച കള്ളാർ - ചുള്ളിത്തട്ട് റോഡിലൂടെ  കാഞ്ഞങ്ങാട് നിന്നും പുല്ലൊടിയിലേക്ക് കെ.എസ്.ആർ.ടി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം. ഗതാഗത സൗകര്യം തീരെ കുറവുള്ള ഈ റൂട്ടിൽ നേരത്തെ സ്വകാര്യബസ് സർവീസുകൾ ഉണ്ടായിരുണെങ്കിലും അവയൊക്കെ നിലച്ചതോടെ ചുരുക്കം ജനകീയ ജീപ്പുകളും മറ്റ് സ്വകാര്യ വാഹനങ്ങളും മാത്രമേ യാത്രക്കായി നിലവിലുള്ളൂ.  മലയോരഹൈവേയുടെ പണി അനിശ്ചിതമായി നീണ്ടു പോയതോടെ കോളിച്ചാൽ വഴി പുല്ലൊടിക്ക് ഉണ്ടായിരുന്ന  ബസുകളും സർവിസ് നിറുത്തിയിരിക്കുന്നതിനാൽ നിലവിൽ കേവലം ഒരു ബസ് മാത്രമാണ് പുല്ലൊടിക്ക് സർവീസ് നടത്തുന്നത്.


ആടോട്ട്കയ, കപ്പള്ളി, മരുതോം, മുത്തപ്പൻമല, പാടി, പുല്ലൊടി തുടങ്ങി കള്ളാർ, ബളാൽ പഞ്ചായത്തുകളിലായി കിടക്കുന്ന ഈ റൂട്ടിലെ ഉയർന്ന മലയോര പ്രദേശങ്ങളിൽ ഉള്ളവർ പ്രധാനമായും ആദിവാസി വിഭാഗത്തിൽ പെടുന്നവരും സ്വന്തമായി വാഹനങ്ങൾ തന്നെ ഇല്ലാത്തവരുമാണ് അധികവും. 


ബസ് സർവിസ് നടത്താൻ അനുയോജ്യകരമായി റോഡ് നവീകരിച്ചു കയറ്റം കുറച്ചു, ബിറ്റ്മിൻ മെക്കാഡം ടാറിങ് നടത്തി പൂർത്തികരിച്ചിരിക്കുന്നു. ഈ അവസരത്തിൽ പഞ്ചായത്ത്‌ തലത്തിൽ മുതലുള്ള രാഷ്ട്രീയ നേതൃത്വവും, കെ.എസ്.ആർ.ടി.സി അധികൃതരും ഈ പ്രദേശത്തെ യാത്രക്ലേശം മുൻനിർത്തി ബസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

No comments