പരപ്പ തളി ക്ഷേത്രത്തിൽ നിറ പുത്തരി ഉത്സവം നടന്നു മേൽശാന്തി നീലമന രാജേഷ് നമ്പൂതിരി കാർമികത്വം വഹിച്ചു
പരപ്പ : തളി ക്ഷേത്രത്തിൽ നിറ പുത്തരി ഉത്സവം തിങ്കളാഴ്ച രാവിലെ മേൽശാന്തി നീലമന രാജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.
നാമ സങ്കീർത്തനങ്ങളോടെ ഭക്തജനങ്ങൾ ചടങ്ങിൽ പങ്കു ചേർന്നു. ശുദ്ധി ചെയ്ത് പൂജിച്ച കതിരുകൾ നിറകറ്റയാക്കി ആദ്യം ശ്രീകോവിലിൽ കെട്ടി. മുണ്ട്യക്കാവിലും, മനിയേരിക്കാവിലും , അഭയഗിരി അയ്യപ്പ ക്ഷേത്രത്തിലും ഭജനമഠത്തിലും മുത്തപ്പൻ മടപ്പുരയിലും ഇതോടൊപ്പം നിറക്കൽ ചടങ്ങ് നടന്നു.
No comments