Breaking News

അംഗനവാടിയിൽ വെച്ച് 3 വയസ്സുള്ള കുട്ടിയുടെ സ്വർണ്ണമാല മോഷണം പോയതായി പരാതി ; ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കൽ : അംഗനവാടിയിൽ വെച്ച് 3 വയസ്സുള്ള കുട്ടിയുടെ സ്വർണ്ണമാല മോഷണം പോയതായി പരാതി.പാലവയൽ തോട്ടയൻ ചാൽ അംഗൻവാടിയിൽ വെച്ചാണ് സംഭവം. പാലവയൽ നിരത്തുംതട്ട് സ്വദേശി ആഗസ്റ്റിൻ ആണ് പരാതിക്കാരൻ. പരാതിക്കാരന്റെ 3 വയസ്സുള്ള കൊച്ചുമകളുടെ കഴുത്തിൽ കിടന്ന രണ്ടേകാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷണം പോയത്.ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു

No comments