ഭീമനടി കമ്മാടം ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ച" ഓണക്കിനാവ് " എന്ന ഓണപ്പാട്ട് ശ്രദ്ധയാകർഷിക്കുന്നു
വെള്ളരിക്കുണ്ട് : ഭീമനടി കമ്മാടം ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ച"ഓണക്കിനാവ് "എന്ന ഓണപ്പാട്ട് ഏറെ ശ്രദ്ധയാകർഷിക്കുന്നു. കമ്മാടം അമ്പലത്തിന്റെ ഹരിതാഭമായ പരിസരങ്ങളുടെ ഭംഗി തുടിച്ചു നിൽക്കുന്ന ഓണക്കിനാവിന്റെ സംവിധാനം നിരവധി ഷോർട് ഫിലിമുകൾ സംവിധാനം ചെയ്ത രാജീവ് അഴിയൂർ ആണ്. മനോജ് പാട്യത്തിന്റെതാണ് സംഗീതം. ഇതിനോടകം നിരവധി ഗാനങ്ങൾ രചിച്ച സുനിൽ എളേരിയാണ് മനോഹരമായ ഈ ഓണപ്പാട്ടിന്റെ ഗാനരചന.നാട്ടുകാർ തന്നെ അഭിനേതാക്കളായി വന്ന മനോഹരമായ മൂസിക്കൽ വീഡിയോ രഗീഷ് കോയമ്പ്രൂൻ , ഉഷശ്രീ , ജൈമോൻ, കുഞ്ഞമ്പു നായർ , വെള്ളരിക്കുണ്ട് തപസ്യ സ്കൂൾ ഓഫ് ഡാൻസ് വിദ്യാർത്ഥിനികൾ തുടങ്ങി നിരവധി കലാകാരൻമാർ
പ്രധാന കഥാപാത്രങ്ങാളായി എത്തുന്നു.മില്ലെനിയും വീഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്
വിഡിയോ ലിങ്ക്
No comments