കർഷകത്തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മറ്റി പാഴ് വസ്തു ശേഖരണ പ്രവർത്തനം ആരംഭിച്ചു
പരപ്പ: കർഷക തൊഴിലാളി യൂണിയന് ഡൽഹിയിൽ നിർമ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്കും, സംസ്ഥാന പ്രവർത്തന ഫണ്ടിലേക്കും പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി വില്ലേജുകളിൽ പാഴ് വസ്തു ശേഖരണ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ നഗര പ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന ഗാർഹികോപകരണങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, ഇരുമ്പുകൾ, കാർഷികോല്പന്നങ്ങൾ എന്നിത്യാദി വിവിധ സാധനങ്ങൾ കർഷകത്തൊഴിലാളികൾ ഗൃഹസന്ദർശനം നടത്തി ശേഖരിക്കും.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ നടത്തിയ പാഴ്‌വസ്തു ശേഖരണ പ്രവർത്തനം യൂണിയൻ നീലേശ്വരം ഏരിയ എക്സിക്യൂട്ടീവ് അംഗം എ.ആർ. രാജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പരപ്പ യൂണിറ്റ് പ്രസിഡണ്ട് കൂടി ആയ കെ. കാസിം വ്യാപാരം നിർത്തലാക്കിയ തന്റെ ഫർണിച്ചർ ഷോപ്പിലെ ഫർണിച്ചറുകൾ നൽകിക്കൊണ്ടായിരുന്നു വില്ലേജ് തല ഉദ്ഘാടനം നിർവഹിച്ചത്. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ഖാലിദ്, സ്വർണലത .ടി എന്നിവർ പ്രസംഗിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.
No comments