Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ് സംയുക്തമായി നടത്തുന്ന ഓണം വിപണനമേള കോയിത്തട്ടയിൽ തുടങ്ങി


കരിന്തളം: കുടുംബശ്രീ ജില്ലാമിഷൻ  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കിനാനൂർ കരിന്തളം കുടുബശ്രീ സി.ഡി.എസ് സംയുക്തമായി നടത്തിയ ഓണം വിപണനമേള കോയിത്തട്ടയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷരാജു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡി.എം.സി ടി.ടി.സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.കുടുംബശ്രീ എ.ഡി.എം.സി ഡി.ഹരിദാസ്,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.അജിത്ത്കുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ.പി,സന്ധ്യ.വി,ബാബു.കെ.വി,ഉമേശൻ വേളൂർ,കെ.കൈരളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർപേഴ്സൺ സീന.കെ.വി സ്വാഗതവും ഉപജീവന ഉപസമിതി കൺവീനർ കെ.വി.ശാരിക നന്ദിയും പറഞ്ഞു.

         ഓണംവിപണനമേളയോടനുബന്ധിച്ച് പൂക്കളം, മാവേലിയുടെ സന്ദർശനം, ഘോഷയാത്ര, ലൈവ് കിച്ചൺ,പായസമേള എന്നിവ സംഘടിപ്പിച്ചു. സംരംഭം,ജെ.എൽ.ജി ഉൽപ്പന്നങ്ങൾ വിപണനം നടത്തി.ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ വൈശാഖ്.വി.ടി,സോയ.കെ,കെ.ഷൈജ,ശ്രീവിദ്യ.ജെ,ആനിമേറ്റർ കോ ഓർഡിനേറ്റർ എം.മനീഷ്,എം.ഇ.സി.മാരായ പി.ജീന,ബിന്ദുമോൾ,സി.ഡി.എസ്,എ.ഡി.എസ്,കുടുംബശ്രീ,ജെ.എൽ.ജി അംഗങ്ങൾ സംബന്ധിച്ചു.

No comments