Breaking News

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബളാലിലെ ജോയലിന് ഓട്ടോതൊഴിലാളികളുടെ അനുമോദനം


ബളാൽ : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ജോയൽ ജോസഫിന് ബളാൽ സംയുക്ത ഓട്ടോ ഡ്രൈവേർസ് യൂനിയൻ അനുമോദനം നൽകി. ബളാൽ ഓട്ടോസ്റ്റാൻ്റിലെ വലിയമനക്കൽ ഷാജുവിൻ്റെ മകനാണ് ജോയൽ. ബളാൽ ടൗൺ ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ വി.കുഞ്ഞിക്കണ്ണൻ, രതീഷ്. സി., ബഷീർ എൽ.കെ., കുഞ്ഞിരാമൻ എം, എന്നിവർ പ്രസംഗിച്ചു. ജോയൽ മറുപടി പ്രസംഗം നടത്തി.

No comments