Breaking News

ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന എടത്തോട് സ്വദേശിക്ക് കൈത്താങ്ങായി ബ്രദേഴ്സ് പരപ്പയുടെ സഹായധനം


പരപ്പ: ഇരു വൃക്കകളും തകരാറിലായി തുടർചികിത്സയ്ക്ക് പ്രയാസം അനുഭവിക്കുന്ന സുബൈർ ഇടത്തോടിന് ബ്രദേഴ്‌സ്‌ പരപ്പയുടെ സഹായമായ ഒരു ലക്ഷത്തിപതിനഞ്ചായിരം രൂപ കൈമാറി. ബ്രദേഴ്സ് പരപ്പ യുഎഇ  സെക്രട്ടറി ജിനീഷ് പാറക്കടവ്, ട്രെഷറർ പ്രസീൺ എന്നിവർ ചേർന്ന് സുബൈർ ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ മുസ്തഫ തായന്നൂരിനെയും, ട്രെഷറർ എ.സി.എ.ലത്തീഫിനെയും ബ്രദേഴ്‌സ്‌ അംഗങ്ങൾ സ്വരൂപിച്ച തുക ഏല്പിച്ചു.ബ്രദേഴ്സ് യുഎഇ ജോ.സെക്രട്ടറി മൻഷാദ്, അഡ്വസറി ബോർഡ് മെമ്പർ റാഷിദ്‌ ഇടത്തോട്,ബ്രദേഴ്‌സ്‌ അംഗങ്ങളായ ഷാക്കിർ, മുസ്താക്ക്, നിഷാദ്, ഇടത്തോട് ജമാ:അത്ത് പ്രസിഡന്റ്‌ കുഞ്ഞാമ്മദ്, സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി കോളിയാർ എന്നിവർ സംബന്ധിച്ചു.

No comments