Breaking News

ഓപ്പറേഷൻ ബളാൽ അവസാന ഘട്ടത്തിലേക്ക് ; അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് കാലവധി കഴിഞ്ഞ സാധനങ്ങൾ കണ്ടെത്തി


വെള്ളരിക്കുണ്ട് : ഓണക്കാലത്ത് വൃത്തിയുള്ള സാഹചര്യത്തിൽ സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് പതിനാറാം തീയതി മുതൽ ആരംഭിച്ച ഓപ്പറേഷൻ ബളാൽ എന്ന പൊതുജനാരോഗ്യ ഊർജ്ജിത പരിശോധന ബളാൽ പഞ്ചായത്തിൽ അവസാന ഘട്ടത്തിലേക്ക്.  ഇതേ വരെയായി ഇരുപത്തിനാല് ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങൾക്ക് റക്ടിഫികേഷൻ നോട്ടീസ് നൽകി. അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് കാലവധി കഴിഞ്ഞ സാധനങ്ങൾ കണ്ടെത്തി. ബേക്കറി പലഹാരങ്ങൾ, സോസുകൾ തുടങ്ങിയവയാണ് പ്രധാനമായും കാലവധി കഴിഞ്ഞവയായി കണ്ടെത്തിയത്. നോട്ടീസ് ലഭിച്ച വർ ഏഴു ദിവസത്തിനകം പ്രശ്ന പരിഹരിച്ച് പൊതുജനാരോഗ്യ വിഭാഗത്തെ അറിയിക്കണം. ബളാൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി , വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ്, കൊന്നക്കാട് ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാർ എന്നിവർ വിവിധ സ്ക്വാഡുകൾക്ക് നേതൃത്വം നൽകി

No comments