Breaking News

അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ എന്നിവിടങ്ങളിൽ സൗജന്യകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് വെള്ളരിക്കുണ്ട് താലൂക്കിൽ തുടക്കമായി


വെള്ളരിക്കുണ്ട് : അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ എന്നിവർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് വെള്ളരിക്കുണ്ട് താലൂക്കിൽ തുടക്കമായി.

ചുള്ളിയിലെ ആകാശ പറവകൾ ജീവൻ ജോതി ആശ്രമത്തിൽ (ദിവ്യ ജ്യോതി ചാരിറ്റബിൽ ട്രസ്റ്റ്) താലൂക്ക് സപ്ളൈ ഓഫീസറും സഹപ്രവർത്തകരും നേരിൽ എത്തി ഓണത്തിനുള്ള സൗജന്യ കിറ്റുകൾ നൽകി. ആശ്രമത്തിലുള്ള 61-അന്തേവാസികൾക്കുള്ള കിറ്റുകളാണ് നൽകിയത്.

ചടങ്ങിൽ വെള്ളരിക്കുണ്ട് താലൂക്ക്സപ്ലെ ഓഫീസർ സജീവൻ ടി സി, അസിസ്റ്റണ്ട് താലൂക്ക് സപ്ളൈ ഓഫീസർ ജയൻ എൻ പണിക്കർ, സീനിയർ ക്ലർക്ക് ദിനേശ് കുമാർ സി എം , വിശാൽ ജോസ് ഏ ആർ.ഡി 62 സെയിൽസ്മാൻ സണ്ണി ജോസഫ് തെക്കേ പറമ്പിൽ എന്നിവർ സന്നിഹിതരായി.

വെള്ളരിക്കുണ്ട് താലൂക്കിലെ ക്ഷേമ സ്ഥാപനങ്ങൾ കന്യാസ്ത്രി മഠങ്ങൾ എന്നിവ ഉൾപ്പെട്ട 60 ഓളം സ്ഥാപനങ്ങൾക്കാണ് സൗജന്യഭക്ഷ്യ കിറ്റ് നൽകുന്നത്.



No comments