Breaking News

ചോയ്യങ്കോട്ടെ വയോധികന്റെ മരണം; മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി


നീലേശ്വരം: ചോയ്യങ്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് നീലേശ്വരത്തെ ആദ്യകാല ഓട്ടോ ഡ്രൈവർ കെ.കൃഷ്ണനെ (68) വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണനെ രണ്ടു ദിവസമായി പുറത്തെങ്ങും കാണാത്തതിനാൽ ഇന്ന് രാവിലെ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ്  മരിച്ചു കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്.മരണകാരണം ഹൃദയാഘാതമാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നീലേശ്വരം പ്രിൻസിപ്പൽ എസ് ഐ ജി ജിഷ്ണു ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ പരേതയായ വി.സുശീല . മക്കൾ: കെ.ശ്രീജേഷ്  (എറണാകുളം ) കെ.ശ്രീഷ്മ  (ആയ്യൂർവേദ ഡോക്ടർ).മരുമകൻ: വി ആശിഷ് (കേരള ഗ്രാമീൺ ബാങ്ക് മുള്ളേരിയ )


No comments