ബ്രദേഴ്സ് പരപ്പ പ്രീമിയർ ലീഗ്; ഗണ്ണേഴ്സ് എഫ് സി ജേതാക്കൾ ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് അബുദാബിയിൽ പ്രീമിയർ ലീഗ് സംഘടിപ്പിച്ചത്
അബുദാബി: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അബുദാബിയിൽ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.
അബുദാബി അൽ ബാഹിയ സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് ആരംഭിച്ച മത്സരം സീസൺ 7 പുലർച്ച വരെ നീണ്ടു നിന്നു. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാഞ്ഞങ്ങാടിന്റെ കിഴക്കൻ മേഖലയിൽ നിന്നുള്ള കായിക പ്രേമികൾ മിനി സംഗമത്തിന്റെ പ്രതീതി സൃഷ്ടിച്ചു
ഫുട്ബോൾ മത്സരത്തിൽ ഗണ്ണേഴ്‌സ് എഫ് സി ഒന്നാം സ്ഥാനവും യുണൈറ്റഡ് ചാമ്പ്യൻ രണ്ടാം സ്ഥാനവും നേടി. ആഷിക്ക് കമ്മാടം ടോപ്പ് സ്കോറർ ആയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി നിഷാൽ റഹ്മാൻ കമ്മാടം, മികച്ച ഗോൾ കീപ്പറായി ഷബീർ കാരാട്ട്, മികച്ച ഡിഫൻഡർ ആയി സുമേഷ് കാരാട്ട് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബ്രദേഴ്സ് പരപ്പ മുഖ്യരക്ഷാധികാരി സുധാകരൻ മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ ഡോക്ടർ താജുദ്ധീൻ കാരാട്ട്, റാഷിദ് എടത്തോട്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഇഖ്ബാൽ അൽ ഐൻ,സുരേഷ് കനകപ്പള്ളി, ഷംസു കമ്മാടം, പ്രസീൺ പരപ്പ, ഷാനവാസ് പരപ്പ, വിനോദ് കാളിയാനം, ബഷീർ എടത്തോട്, അശോകൻ പരപ്പ, കൃപേഷ് ബാനം ,ഹരീഷ് ബാനം, സാബിത്ത് നമ്പ്യാർ കൊച്ചി, നൗഷാദ് ബാനം തുടങ്ങിയവർ സംബന്ധിച്ചു.
വിജയികൾക്കുള്ള ട്രോഫി ബ്രദേഴ്സ് പരപ്പ പ്രസിഡന്റ് അഷ്‌റഫ് പരപ്പ, സെക്രട്ടറി രാജേഷ് ക്ലായിക്കോട്, ട്രഷറർ നിസാർ എടത്തോട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യാസിർ ക്ലായിക്കോട് കൺവീനർ ഷുഹൈബ് കാരാട്ട്, ജിനീഷ് പാറക്കടവ്, രജീഷ് എടത്തോട്, സുമേഷ് കാരാട്ട്, മൻഷാദ് ക്ലായിക്കോട്, അസീസ് നെല്ലിയര, നാസർ കമ്മാടം, നൗഫൽ പരപ്പ എന്നിവർ ചേർന്ന് നൽകി.
ടൂർണമെന്റുമായി ബന്ധപ്പെട്ട പ്രവചന മത്സരത്തിൽ മുനീർ പരപ്പ സമ്മാനം കരസ്ഥമാക്കി. പ്രോഗ്രാം കമ്മിറ്റി ട്രഷറർ ഖാദർ നമ്പ്യാർ കൊച്ചി നന്ദി പറഞ്ഞു .
No comments