Breaking News

പരപ്പയുടെ കലാകായിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്ന്യധ്യമായിരുന്ന പി ജയരാജൻ ചരമവാർഷിക ദിനം പരപ്പ നേതാജി ക്ലബ്‌ സമുചിതമായി ആചരിച്ചു


പരപ്പ :  നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകനും, എഴുപതുകളിലും എൺപതുകളിലും പരപ്പയുടെ കലാ കായിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്ന്യധ്യവുമായിരുന്ന പി ജയരാജന്റെ ചരമവാർഷിക ദിനം പരപ്പ നേതാജി ക്ലബ്‌ സമുചിതമായി ആചരിച്ചു. ക്ലബ് പ്രസിഡന്റ്‌ എം കെ പുഷ്പരാജൻ അധ്യക്ഷം വഹിച്ചു. കെ ബാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ ടി ദാമോദരൻ, വി കൃഷ്ണൻ, യു വി അബ്ദുൽ റഹ്മാൻ, ടി വി ജോൺ മാസ്റ്റർ, ടി ത്രിവേണിടീച്ചർ, ജഗതീഷ് പ്രസാദ്, കെ കുഞ്ഞബു നായർ, കെ ഗോപാലൻ നായർ, കെ ദാമോദരൻ മാസ്റ്റർ, പലങ്കി അശോക് കുമാർ സാംസാരിച്ചു

No comments