Breaking News

വിലക്കയറ്റം ; സിവിൽ സപ്ലൈസ് - ലീഗൽ മെട്രോളജി സംയുക്ത സ്ക്വാഡ് വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ 14 - കടകൾക്ക് നോട്ടിസ് നൽകി


വെള്ളരിക്കുണ്ട് : പൊതുവിപണി പരിശോധിച്ച് വിലക്കയറ്റം തടയുന്നതിനായി സബ് കലക്ടർ സൂഫിയാൻ അഹമ്മദ്  IAS ന്റെ നേതൃത്വത്തിൽ രൂപികരിച്ച സിവിൽ സപ്ലൈസ് - ലീഗൽ മെട്രോളജി വകുപ്പുദ്യോഗസ്ഥൻമാരടങ്ങുന്ന സംയുക്ത സ്ക്വാഡ്  ഭീമനടി, കുന്നംകൈ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ പരിശോധന നടത്തി.പലചരക്ക് കടകൾ, പച്ചക്കറിക്കടകൾ, ഹോട്ടലുകൾ, ചിക്കൻ സ്റ്റാളുകൾ, മൽസ്യ സ്റ്റാളുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ കടകളിൽ കൃത്യമായ വിലവിവര പട്ടിക എഴുതി വെച്ചില്ല എന്ന് കണ്ടെത്തി. ശരിയായ വില വിവര പട്ടിക ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് പ്രദർശിപ്പിച്ച് മാത്രമേ നാളെ മുതൽ കച്ചവടം നടത്താവൂ എന്ന് കർശന നിർദേശം നൽകി. അല്ലാത്ത പക്ഷം നിർബന്ധമായും നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന മുന്നറിയിപ്പും നൽകി. ഭീമനടിയിലെ ചില കടകളിൽ  കാലാവധി കഴിഞ്ഞതും എക്സ്പെയറി ഡേറ്റ് ഇല്ലാത്തതുമായ പാക്ക്ഡ് ബ്രഡ്  ഇനങ്ങൾ കണ്ടെത്തി. ഇവ അപ്പോൾ വിലപന സ്ഥലത്ത് നിന്നും മാറ്റി.

എല്ലാ വ്യാപാരികളോടു പർച്ചേസ് ബിൽ കടയിൽ സൂക്ഷിക്കാൻ നിർദേശം നൽകി. അരി അടക്കമുള്ള  ഇനങ്ങൾക്ക് മിതമായ ലാഭം മാത്രമേ ഈടാക്കാവൂ എന്നും അറിയിച്ചു.

 തക്കാളി, സവാള , പയർ, ഇഞ്ചി തുടങ്ങിയപച്ചക്കറികൾക്ക് വെള്ളരിക്കുണ്ടിൽ അടുത്തടുത്തുള്ള  കടകളിൽ തന്നെ വ്യത്യസ്ത വിലയും വിലക്കൂടുതലും  കണ്ടെത്തി. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വില ഏകികരിക്കാമെന്ന് വ്യാപാരികളോട് നിർദേശിച്ച . അവർ അംഗികരിച്ചു.

   ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ചായ, ദോശ  എന്നീ ഇനങ്ങൾക്ക് അധിക വില കണ്ടെത്തി. കുറയ്ക്കാനായി നിർദേശിച്ചു. മധുരമില്ലാത്ത ചായയുടെ വില എഴുതി വെക്കാനം കുറഞ്ഞ വിലയ്ക്ക് വിൽക്കാനും നിർദേശിച്ചു.

കുന്നം കൈയിലെ IOC പെ ടോൾ പമ്പിലും പരിശോധന നടത്തി. കുടി വെള്ളസൗകര്യം , ശുചിമുറി സൗകര്യം എന്നിവ എഴുതി വെക്കാനും പൊതുജനങ്ങൾക്ക് നൽകാനം നിർദേശിച്ചു.

   ക്രമക്കേട് കണ്ടെത്തിയ 14 - കടകൾക്ക് നോട്ടിസ് നൽകി

      പരിശോധനയിൽ സബ്  കലക്ടർ സൂഫിയാൻ അഹമ്മദ് IAS താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി, റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജി വൻ കെ.കെ, ജാസ്മിൻ കെ.ആന്റണി, സീനിയർ ക്ളർക്കുമാരായ ദിനേശ് കുമാർ സി.എം, ബിനോയ് ജോർജ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസി വിനു കുമാർ  പി.വി , മുകേഷ് ജെ, പ്രസന്നൻഎന്നിവരും പങ്കെടുത്തു.

No comments