ജല പരിശോധനയ്‌ക്ക് സ്‌കൂളുകളിൽ ലാബ് സജ്ജം ; ജില്ലാതല ഉദ്ഘാടനം ടി എൻ സീമ നിർവ്വഹിച്ചു ലാബ് ബളാൽ അടക്കം ജില്ലയിലെ 12 സ്‌കൂളുകളിൽ
നീലേശ്വരം : മടിക്കൈ സെക്കന്റ് മേക്കാട്ട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹരിത കേരളം മിഷന്‍ ജലഗുണവാര പരിശോധനാ ലാബുകളുടെ ജില്ലാതല ഉദ്ഘാടനം നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ടി എന്‍ സീമ ഉദ്ഘാടനം ചെയ്‌തു. ജലഗുണനിലവാര പരിശോധന ക്യാമ്പയിനായി ഏറ്റെടുക്കണമെന്ന് സീമ പറഞ്ഞു. ജലജന് രോഗങ്ങളുടെ തോത് കൂടുന്ന സാഹചര്യത്തില്‍ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രാധാന്യം ഏറെയാണെന്ന് അവർ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ബി സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, ഡിഇഒ കെ എ എസ് ബാലാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം അബ്ദുള്‍ റഹിമാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍, രമാ പത്മനാഭന്‍, ശശീന്ദ്രന്‍ മടിക്കൈ, പി സുകുമാരന്‍, ബി ബാലന്‍ എന്നിവര്‍ സംസാരിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ പ്രീതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുളന്തുരുത്ത് മുളനട്ട് ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ വിജയോത്സവവും നടന്നു.
ലാബ് 12 സ്‌കൂളുകളിൽ
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന 12 സ്‌കൂളുകളിലാണ് ജല ഗുണനിലവാര പരിശോധനാ ലാബ് ഒരുക്കിയത്. ജി എച്ച് എസ് എസ് പട്‌ല, ജി എച്ച് എസ് എസ് ബളാംതോട്, ജി എച്ച് എസ് എസ് ബളാല്‍, ജി എച്ച് എസ് എസ് പിലിക്കോട്, ജി വി എച്ച് എസ് എസ് കയ്യൂര്‍, ജി വി എച്ച് എസ് എസ് മടിക്കൈ സെക്കന്‍ഡ്, ജി എച്ച് എസ് എസ് പൈവളികെ, ജി വി എച്ച് എസ് എസ് മൊഗ്രാല്‍, ജി എച്ച് എസ് എസ് ബങ്കര, ജി വി എച്ച് എസ് എസ് മുള്ളേരിയ, ജി എച്ച് എസ് എസ് കുണ്ടംകുഴി, ജി എച്ച് എസ് എസ് ഉദുമ എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.
ഇവിടെ പരിശോധിക്കാനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലം വിദ്യാര്‍ഥികള്‍ ശേഖരിക്കും. ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ള ലാബില്‍ പരിശോധിക്കും. പരിശോധന ഫലവും ഗുണനിലവാരവും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് നോഡല്‍ ഏജന്‍സി .
No comments