Breaking News

അട്ടേങ്ങാനത്ത് ടോറസ് ലോറിയിടിച്ച്‌ കാർ ഡ്രൈവർക്ക് പരിക്ക്


രാജപുരം : അട്ടേങ്ങാനത്ത് ടോറസ് ലോറിയിടിച്ച്‌ കാർ ഡ്രൈവർക്ക് പരിക്ക്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അജാനൂർ സ്വദേശിയായ കാർ ഡ്രൈവർക്ക് പരിക്കേറ്റത്. ഇയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.


No comments