Breaking News

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നു


പട്ടികയില്‍ ഉള്‍പ്പെടുത്തി മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തില്‍ സമര സമിതി. ഇതിന് തുടക്കം കുറിച്ച് ഒക്ടോബര്‍ 5-ന് കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും. വ്യാപകമായി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പ്രമേയങ്ങള്‍ അവതരിപ്പിക്കാനും അഭ്യര്‍ത്ഥിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സമരസമിതി നേതൃത്വം നല്‍കുന്നത്.


No comments