കൂരാംകുണ്ട് സൂര്യ പുരുഷ സ്വയം സഹായ സംഘം ഓണാഘോഷവും കുടുംബ സംഗമവും നടത്തി
വെള്ളരിക്കുണ്ട് : കൂരാംകുണ്ട് സൂര്യ പുരുഷ സ്വയം സഹായ സംഘം ഓണാഘോഷവും കുടുംബ സംഗമവും നടത്തി. മുതിർന്ന കുടുംബാംഗങ്ങളായ ശ്രീമതി തമ്പായിയമ്മ, മേരി, കെ.വി. നാരായണൻ , പി.വി ഭാസ്കരൻ എന്നിവർ തിരി തെളിയിച്ചു. സംഘം പ്രസിഡണ്ട് ഷാജി പി.വി അദ്ധ്യക്ഷത വഹിച്ചു. മുരളി പി.വി , ഭാസ്കരൻ പി.വി, ബാബുരാജ്, മനോജ് ഇ.കെ, സജിത ടീച്ചർ, എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പി.എസ്. ബാബു സ്വാഗതം പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കായിക മത്സരങ്ങളും, കലാ പരിപാടികളും നടത്തി. കെ.വി നാരായണൻ സമ്മാനദാനം നിർവഹിച്ചു. ജോ.സെക്രട്ടറി ഗിരീഷ് ടി.എൻ നന്ദി പറഞ്ഞു.
No comments