Breaking News

പ്രായം തളർത്താത്ത സമരാവേശം സ്ത്രീ വിരുദ്ധതക്കെതിരെയുളള കാൽനടയാത്രയിൽ 14 കിലോമീറ്റർ താണ്ടി വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ 85കാരി ചിറ്റമ്മ


വെള്ളരിക്കുണ്ട് : മോദി സർക്കാരിൻെറ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് നടത്തുന്ന പാർലമെൻറ് മാർച്ചിന്റെ മുന്നോടിയായി പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥയിൽ  85 കാരി ചിറ്റമ്മയും .  ജാഥയുടെ രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ച പന്നിയെറിഞ്ഞ കൊല്ലിയിൽ നിന്നും പ്രായം തളർത്താത്ത സമരാവേശവുമായി 85 വയസുകാരി ചിറ്റമ്മയും തന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ജാഥയിലുടനീളം സഞ്ചരിച്ചു. ഏകദേശം 14 കിലോമീറ്റർ ദൂരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ കാൽനടയായി വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ ജാഥ സമാപിച്ചപ്പോൾ അവിടെ വരെ ചിറ്റമ്മയും നടന്നെത്തി.പ്രായം തളർത്താത്ത ചിറ്റമ്മയെ സമാപന സ്വീകരണകേന്ദ്രത്തിൽ ജില്ലാ കമ്മിറ്റി അംഗം പി. ശാന്തകുമാരി ഷാൾ അണിയിച്ച് ആദരിച്ചു. പാർട്ടിയുടെയും , വർഗ്ഗ ബഹുജന സംഘടനകളുടെയും എല്ലാ പരിപാടികളിലും മുൻ നിരയിൽ എക്കാലവും ചിറ്റമ്മ സജീവമാണ്. തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ് ഇവർ

No comments