ഓണാഘോഷ പരിപാടി നടത്തി
കൂരാംകുണ്ട് : സാഗ ക്ലബ്ബിന്റെയും മഹാത്മ വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി നടത്തി.വെള്ളരിക്കുണ്ട് തഹസിൽദാർ ശ്രീ.പി.വി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡൻറ് ശ്രീ.കെ.വി നാരായണൻ അധ്യക്ഷത വഹിച്ചു വായനശാല സെക്രട്ടറി ശ്രീ.പി വി ഭാസ്കരൻ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി, പ്രൈമറി, എൽ .പി ,യു പി, ഹൈസ്കൂൾ /ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി വിവിധ കായിക മത്സരങ്ങൾ നടത്തി .വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽക്ലബ്ബ് പ്രസിഡൻറ് പി. എസ് മനോജ് അധ്യക്ഷത വഹിച്ചു.വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ഷീജു .ടി കെ .സമ്മാനദാനം നിർവഹിച്ചു.വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. ജോസ് സെബാസ്റ്റ്യൻ,ഉണ്ണിക്കുട്ടൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ലബ്ബ് സെക്രട്ടറി അനീഷ് കെ നന്ദി പറഞ്ഞു.
No comments